‘നീലക്കുയിൽ’ പ്രദർശിപ്പിച്ചു

ഒ.വി. വിജയൻ സ്മാരക സമിതിയും ഇൻസൈറ്റും സംയുക്തമായി ഗ്രാമപ്രദേശങ്ങളിലെ സിനിമാസ്വാദകർക്കായി എല്ലാ മാസവും രണ്ടാം ശനിയാഴ്ച്ച സ്മാരകഹാളിൽ ഒരുക്കുന്ന സിനിമാ പ്രദർശനത്തിൽ 10.03.2018നു അനശ്വര ചലച്ചിത്രം ‘നീലക്കുയിൽ’ പ്രദർശിപ്പിച്ചു. നൂറിലധികം ആസ്വാദകർ സിനിമ കാണാനെത്തി. വൈകുന്നേരം 6 മണിമുതൽ ആയിരുന്നു പ്രദർശനം.

© O. V. Vijayan Memorial